വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ത്യയെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ചപാടുകളുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞതായി വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെക്കുറിച്ച് മോഡിക്ക് വ്യക്തമായ ധാരണകളുണ്ട്. മോഡി സത്യസന്ധനും പറയുന്ന കാര്യങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും വ്യക്തമായ അറിവുള്ള ആളാണ്. ഒബാമ പറയുന്നു.
തന്റെ രാജ്യത്തിന്റെ ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി അശ്രാന്തം പരിശ്രമിക്കുന്നയാളാണ് മോഡി. അദ്ദേഹം ഊര്‍ജ്ജസ്വലനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ല മറിച്ച് കരുത്തും കഴിവുമുള്ള പ്രധാനമന്ത്രിയുമാണെന്ന് ഒബാമ പറഞ്ഞതായി വൈറ്റ് ഹൗസില്‍ നിന്ന് വ്യക്തമാക്കി.
സാമ്പത്തികപ്രതിരോധ രംഗത്തെ വിഷയങ്ങള്‍ മോഡി-ഒബാമ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും സംയുക്തമായി മുന്നോട്ടു നീങ്ങാനും നേതാക്കളുടെ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.


