ബറാക് ഒബാമയാവാന്‍ ഡ്രേക്ക്

ലോസ് ആഞ്ജലസ്: അമേരിക്കയുടെ 44-ാമത് പ്രസിഡന്റ് ബറാക് ഒബാമയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ഒബാമയായി അഭിനയിക്കാന്‍ ഡ്രേക്കിന് അനുമതി. തന്നെ പകര്‍ന്നാടാന്‍ ഡ്രേക്കിന് കഴിയുമെന്നും അഭിനയ മികവുള്ള നടനാണ് അദ്ദേഹമെന്നും അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കി. തന്റെ ജീവചരിത്രം ഭാവിയില്‍ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ഡ്രേക്ക് അഭിനയിക്കുന്നത് തന്റെ മക്കളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

2001ല്‍ പുറത്തിറങ്ങിയ ‘ഡെഗ്രാസി: ദി നെക്‌സ്റ്റ് ജനറേഷന്‍’ ഡ്രാമയിലൂടെയാണ് ഡ്രേക്ക് അഭിനയ രംഗത്തേക്ക് വന്നത്. ഗ്രാമി അവാര്‍ഡ് ജേതാവായ ഡ്രേക്ക്, ഒബാമയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ നായകനാവാനുള്ള ആഗ്രഹം നേരത്തെ സൂചിപ്പിച്ചിരുന്നു.

Top