bar scandal case; Are not afraid of the investigation , are welcome to; says minister babu

തൊടുപുഴ: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. അന്വേഷണത്തെ താന്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇന്നു നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ ഒരു കേസും കോടതി ഇന്ന് പരിഗണിച്ചിട്ടില്ല. അതിനാല്‍ തന്നെ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പറയേണ്ട കാര്യങ്ങള്‍ സമയം വരുമ്പോള്‍ എല്ലാം പറയാമെന്നും ബാബു മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Top