bar scam;Re enquiery

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. വിജിലന്‍സ് എസ്പി ആര്‍. സുകേശന്റെ ഹര്‍ജിയിലാണ് കോടതി നടപടി.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന് ഹര്‍ജിയില്‍ സുകേശന്‍ ആരോപിച്ചിരുന്നു.കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി നിര്‍ബന്ധിച്ച് കൃത്രിമം നടത്തി.

തെളിവുകള്‍ തിരസ്‌കരിച്ചു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ട് താന്‍ നല്‍കിയ രണ്ടാമത്തെ വസ്തുതാ റിപ്പോര്‍ട്ട് തള്ളിയെന്നും സുകേശന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

Top