ബാര്‍ കോഴ കേസ്, ബിജു രമേശ് ഹാജരാക്കിയത് എഡിറ്റ് ചെയ്ത ശബ്ദ രേഖ

തിരുവനന്തപുരം: ബാര്‍ കോഴ കേസിനു തെളിവായി ബാറുടമ ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയില്‍ ക്രമക്കേടു നടന്നതായി ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്.

ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണു ബാര്‍ കോഴ ആരോപണത്തിന്റെ ശബ്ദ രേഖയില്‍ എഡിറ്റിംഗ് നടത്തിയതായി കണ്ടെത്തിയത്.

ബാറുടമകളുടെ യോഗത്തില്‍ നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട ശബ്ദ രേഖയാണു ബാറുടമ ബിജു രമേശ് വിജിലന്‍സ് അന്വേഷണ സംഘത്തിനു കൈമാറിയത്. ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖ മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്തു കമ്പ്യൂട്ടറില്‍ എഡിറ്റ് ചെയ്തു തയാറാക്കിയതാണെന്നാണു പരിശോധനയില്‍ വ്യക്തമായത്.

യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കു പണം നല്‍കിയെന്നു ബാറുടമകള്‍ പറയുന്നതാണു ശബ്ദരേഖയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതാണു കൃത്രിമമായി സൃഷ്ടിച്ചതെന്നു ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായത്.

Top