വഞ്ചിയൂര്‍: ബാര്‍ കൗണ്‍സില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റീസ്

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നത്തില്‍ ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നേരിട്ട് പരിശോധന നടത്തി ഡിസംബര്‍ അഞ്ചിന് റിപ്പോര്‍ട്ട് നല്‍കാന്‍ ഹെക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം.കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികളും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ചീഫ് ജസ്റ്റിസ് ഈ നിര്‍ദേശം നല്‍കിയത്.

ബാര്‍കൗണ്‍സില്‍ അംഗങ്ങള്‍ ചീഫ് ജസ്റ്റിസുമായും അഡിമിനിസ്ട്രേറ്റീവ് ചുമതലയുള്ള മറ്റ് നാല് ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തിയത്. പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രതികരിച്ചു. മജിസ്ട്രേറ്റുമാരും അഭിഭാഷകരും തമ്മില്‍ ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു.ചൊവ്വാഴ്ച തന്നെ വഞ്ചിയൂര്‍ കോടതിയിലെത്തി തെളിവെടുപ്പ് നടത്തുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.

Top