bar case; Vigilance sticks to pro Mani

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് എസ്.പി ആര്‍.സുകേശന്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് പ്രോസിക്യൂട്ടര്‍ നിലപാട് വ്യക്തമാക്കിയത്.

കേസില്‍ ഹര്‍ജിക്കാര്‍ പുതിയ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ അന്വേഷണം നടത്താവുന്നതാണെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. കേസ് അടുത്ത മാസം എട്ടിലേക്ക് മാറ്റിവെച്ചു.

കേസ് പരിഗണിച്ചിരുന്ന ജഡ്ജി ജോണ്‍.കെ ഇല്ലിക്കാടന്‍ സ്ഥലം മാറി പോയതിനാല്‍ പുതിയ ജഡ്ജി എ. ബദറുദ്ദീനാണ് കേസ് പരിഗണിച്ചത്.

Top