bar case; N sankar reddy statement

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തുടരന്വേഷണം നടക്കട്ടെ എന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡി. അന്വേഷണ കാര്യത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എല്ലാ രേഖകളും കോടതിയുടെ മുമ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന ആരോപണവും ശങ്കര്‍റെഡ്ഡി നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ പൂര്‍ണ ഉത്തരവാദിത്തത്തിലും നിയന്ത്രണത്തിലുമാണ് കേസന്വേഷണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top