ബാര്‍ കോഴക്കേസ് ; കെ എം മാണിയുടേയും വി എസിന്റേയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

km mani

കൊച്ചി ; ബാര്‍ കോഴക്കേസില്‍ കെ എം മാണിയും വി എസ് അച്യുതാനന്ദനും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തനിക്കെതിരായ വിജിലന്‍സ് കോടതിയുടെ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാണ് കെ എം മാണിയുടെ ആവശ്യം. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് വി.എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വിജിലന്‍സും ഇന്ന് കോടതിയില്‍ നിലപാട് അറിയിച്ചേക്കും.

പൊതു പ്രവര്‍ത്തകര്‍ക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുന്നതിന് മുമ്പുള്ള കേസായതിനാല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നാണ് വിഎസിന്റെ വാദം.

മൂന്ന് പ്രാവശ്യം അന്വേഷിച്ച് അവസാനിപ്പിച്ച കേസാണെന്നും വീണ്ടും അന്വേഷിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മാണി ആവശ്യപ്പെടുന്നു. മാണിയുടെ ഹര്‍ജിയില്‍ വിഎസിനെ കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. ഹര്‍ജികളില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാനാണ് സാധ്യത.

Top