bar case party enquire report not published

കോട്ടയം: ബാര്‍ കോഴകേസിലെ ഗൂഢാലോചനയെ കുറിച്ചുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി.

റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത് വിട്ടാല്‍ മുന്നണിക്ക് അത് വിഷമമുണ്ടാക്കും. ബാര്‍ കോഴ ഗൂഢാലോചനയെ കുറിച്ച് നല്ല ധാരണയുണ്ട്. എന്നാലത് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചക്കില്ലെന്നും കെ എം മാണി കോട്ടയത്ത് പറഞ്ഞു. എന്നാല്‍ സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ വിഷയം അജണ്ടയിലില്ലെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു.

Top