ബാര്‍ കോഴ: വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

highcourt

കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ വിഎസ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും അനുമതി വേണമെന്ന തിരുവനന്തപുരം സ്‌പെഷ്യല്‍ കോടതി ഉത്തരവാണ് വിഎസ് ചോദ്യം ചെയ്യുന്നത്.

പൊതു പ്രവര്‍ത്തകര്‍ക്കിതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുന്നതിന് മുമ്പുള്ള കേസായതിനാല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നും വിഎസ് വാദിക്കുന്നു.കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം. മാണി സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. മൂന്നു തവണ അന്വേഷിച്ച് അവസാനിപ്പിച്ച കേസില്‍ തുടരന്വേഷണം നടത്താനുള്ള ഉത്തരവ് മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നാണ് കെ.എം. മാണിയുടെ വാദം.

Top