bar bribes; out in the statement given to the six bar owners against minister k babu

തൃശൂര്‍: മന്ത്രി കെ ബാബുവിനെതിരെ ആറ് ബാറുടമകള്‍ വിജിലന്‍സിന് നല്‍കിയ മൊഴി പകര്‍പ്പ് പുറത്ത്. ബാര്‍ ഉടമകള്‍ രണ്ട് ലക്ഷം വരെ നല്‍കിയാല്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാമെന്ന് പറഞ്ഞു. ഇതിന്‍പ്രകാരം തൃശൂരില്‍ നിന്ന് മാത്രം പത്ത് ലക്ഷം രൂപ പിരിച്ചെടുത്തു. 75000 രൂപ അസോസിയേഷന്‍ ഓഫീസില്‍ എത്തിച്ചുവെന്നും ബാറുടമകളുടെ മൊഴിയില്‍ പറയുന്നു.

ഫീസ് കൂട്ടാതിരിക്കാന്‍ രാഷ്ട്രീയക്കാരെ കണ്ട് സമ്മര്‍ദ്ദം ചെലുത്തണമെന്ന നേതാക്കള്‍ പറഞ്ഞതായും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കാന്‍ പണപ്പിരിവ് നടത്താറുണ്ടെന്നും ബാറുടമകളുടെ മൊഴിയില്‍ പറയുന്നു.

Top