ബാർ കോഴ കേസിലെ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകൾ: അന്വേഷണത്തിനൊരുങ്ങി ക്രൈം ബ്രാഞ്ചും വിജിലൻസും

ബാർ കോഴകേസിൽ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകൾ ക്രൈം ബ്രാഞ്ചും വിജിലൻസും പരിശോധിക്കും. യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപയോളം നൽകിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. വിജിലൻസിന് ലഭിച്ച പരാതിയിൽ രഹസ്യ അന്വേഷണം നടത്താൻ ആണ് തീരുമാനം. ഡിജിപിക്ക് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Top