bar bribe case

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ എസ്പി ആര്‍ സുകേശന്‍ നടത്തിയ അന്വേഷണം പ്രഹസനം. അന്വേഷണ നാടകം വെളിവാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി.

വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷവും സുകേശന്‍ ബിജു രമേശിന്റെ ഓഫീസിലെത്തി തെളിവെടുപ്പ് നടത്തുന്ന ദൃശ്യമാണ് പുറത്തായത്.

ജനുവരി 5 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ 7-ാം തിയതിയാണ് ബിജു രമേശിന്റെ ഓഫീസില്‍ തെളിവെടുപ്പിനായി സുകേശന്‍ എത്തിയത്. തിയതി അടക്കം സിസിടിവിയില്‍ ദൃശ്യമായതിനാല്‍ വിജിലന്‍സിന്റെ ഉദ്ദേശ്യശുദ്ധി തന്നെ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഈ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ബിജു രമേശ് വ്യക്തമാക്കി.

വിജിലന്‍സ് നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ മന്ത്രി കെ എം മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്.ഇത് നേരത്തെ എസ് പി സുകേശന്‍ തന്നെ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന് വിരുദ്ധമാണ്.

കേസില്‍ അട്ടിമറി നടന്നുവെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍.

Top