തൊടുപുഴയിലെ സ്വകാര്യ ബാറിലെ ആക്രമണം; ഭാരവാഹികളെ ഡിവൈഎഫ്ഐ പുറത്താക്കി

ഇടുക്കി: തൊടുപുഴയിലെ ബാറില്‍ ആക്രമണം നടത്തിയ രണ്ട് ഡിവൈഎഫ്ഐ ഭാരവാഹികളെ സംഘടനയില്‍നിന്ന് പുറത്താക്കി. ഡിവൈഎഫ്ഐ മുതലക്കോടം യൂണിറ്റ് പ്രസിഡന്റ് ജിത്തു ഷാജി, സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്.

തൊടുപുഴ നഗരത്തിലെ ബാര്‍ ഹോട്ടലില്‍ ചതയദിനത്തിലായിരുന്നു സംഭവം. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്താക്കിയതെന്ന് ബ്ലോക്ക് സെക്രട്ടറി അരുണ്‍ പറഞ്ഞു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തായിരുന്നു.

Top