ട്രംപ് ഭരണകൂടത്തിന്റെ വിലക്ക്; 5ജി സേവനത്തിനായി റക്ഷ്യയും ചൈനയും ഒന്നിക്കുന്നു

ട്രംപ് ഭരണകൂടമേര്‍പ്പെടുത്തിയ വാണിജ്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് 5ജി സാങ്കേതിക വിദ്യയുടെ വികസനത്തിനായി റഷ്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ എംടിഎസും വാവേയും ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ട്. അമേരിക്കയുമായും അമേരിക്കന്‍ കമ്പനികളുമായുമുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ചൈനയുടെ ഈ പുതിയ നീക്കം.

ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം ഇത്രയും മോശമായ സാഹചര്യത്തില്‍ എത്തിയിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പറഞ്ഞുവെന്ന് ദേശീയ വാര്‍ത്താ സേവനമായ ടാസ് നെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനീസ് ചാരവൃത്തി ആരോപിച്ച് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വാവേ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ റഷ്യയുടെ നിലപാട് ചൈനയ്ക്ക് ആശ്വാസമാണ്.

30 രാജ്യങ്ങളില്‍ നിന്നും ജി സാങ്കേതിക വിദ്യാ വികസനത്തിനായി 46 കരാറുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന് വാവേ പറയുന്നു. ഒരുലക്ഷത്തിലധികം 5ജി ബേസ് സ്റ്റേഷനുകള്‍ ഇതിനോടകം കയറ്റി അയച്ചുവെന്നും ഇത് ലോകത്തില്‍ ഏറ്റവും കൂടിയ നിരക്കാണെന്നും കമ്പനി അവകാശപ്പെടുന്നു.

Top