ട്രംപിന്റെ വിലക്ക്; വാവേ ഫോണുകളില്‍ ഫേസ്ബുക്കിന് നിയന്ത്രണം

ട്രംപ് ഭരണകൂടമേര്‍പ്പെടുത്തിയ വാണിജ്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് വാവേ ഫോണുകളില്‍ ഫേസ്ബുക്കിന് വിലക്ക്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകള്‍ വാവേ സ്മാര്‍ട്ട് ഫോണുകളില്‍ ഇനി പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് ലഭിക്കില്ല.

വാവേ ഫോണുകളില്‍ നിലവില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം. ഫേസ്ബുക്ക് അപ്‌ഡേറ്റും ചെയ്യാം. എന്നാല്‍ പുതിയ വാവേ ഫോണുകളില്‍ ഫെയ്സ്ബുക്കും, വാട്സാപ്പും, ഇന്‍സ്റ്റാഗ്രാമും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല.

സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സാധാരണ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കള്‍ ജനപ്രിയ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരുമായി ധാരണയിലെത്താറുണ്ട്. എന്നാല്‍ മുന്‍നിര ആന്‍ഡ്രോയിഡ് ആപ്പ് ഡെവലപ്പര്‍മാര്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

മാത്രമല്ല ഗൂഗിളും വാവേ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ആന്‍ഡ്രോയിഡ് പിന്തുണ പിന്‍വലിച്ചിരുന്നു. അതുകൊണ്ട് പുതിയ വാവേ ഫോണുകളില്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ സേവനം ലഭിക്കില്ല.

Top