ട്രംപ് ഭരണകൂടത്തിന്റെ വിലക്ക്; റക്ഷ്യയുമായുള്ള ബന്ധം ശക്തമാക്കി ചൈന

ബീജിംങ്‌:ട്രംപ് ഭരണകൂടമേര്‍പ്പെടുത്തിയ വാണിജ്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി ചൈന. വ്യാപാര രംഗത്തും ഊര്‍ജ രംഗത്തും സഹകരണത്തിനുള്ള പദ്ധതികള്‍ക്കാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണയായത്.

റഷ്യയിലെ സെന്റ് പിറ്റേഴ്‌സ് ബര്‍ഗില്‍ ചെനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനും കൂടിക്കാഴ്ച നടത്തി. വ്യാപാര മേഖലയില്‍ പരസ്പരം ലാഭകരമാകുന്ന നയങ്ങള്‍ക്കാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരിക്കുന്നത്.

ചൈനീസ് പ്രസിഡന്റ് ഷി ജിംപിങിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ, ട്രംപ് ഭരണകൂടത്തിന്റെ വിലക്ക് നേരിടുന്ന ചൈനീസ് ടെലികോം കമ്പനിയായ വാവെ 5ജി സാങ്കേതിക വിദ്യയുടെ വികസനത്തിനായി റഷ്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ എംടിഎസുമായി കരാറിലെത്തിയിട്ടുണ്ട്. 2019-2020 കാലത്തേക്കാണ് 5 ജി സാങ്കേതികവിദ്യാ വികസനത്തിനും അഞ്ചാം തലമുറ ടെലികമ്യൂണിക്കേഷന്‍ ശൃംഖല വികസിപ്പിക്കുന്നതിനും വാവേയുടെ സഹായം എ.ടി.എസിന് ലഭിക്കുക.

ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം ഇത്രയും മോശമായ സാഹചര്യത്തില്‍ എത്തിയിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. ചൈനീസ് ചാരവൃത്തി ആരോപിച്ചാണ് വാവേയ്ക്ക് അമേരിക്ക ഉപരോധനമേര്‍പ്പെടുത്തിയത്.

Top