ട്രംപ് ഭരണകൂടത്തിന്റെ വിലക്ക്; വാവേയെ ഒറ്റപ്പെടുത്തി മൈക്രോസോഫ്റ്റും

ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ വാവെയ്ക്ക് ട്രംപ് ഭരണകൂടമേര്‍പ്പെടുത്തിയ വാണിജ്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍ രംഗത്ത്. അമേരിക്കന്‍ കമ്പനിയായ സോഫ്റ്റ്വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റും വാവെയ് കമ്പനിയുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ചു. മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്ന് വാവെയ് ഡിവൈസുകള്‍ നീക്കം ചെയ്‌തെന്നാണ് അറിയുന്നത്.

ചൈനീസ് ചാരവൃത്തി ആരോപിച്ച് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വേവേ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിരവധി കമ്പനികളാണ് രംഗത്തെത്തിയിക്കുന്നത്. ജപ്പാന്‍ കമ്പനിയായ പാനസോണിക് ആണ് ഏറ്റവും അവസാനമായി വാവെയ് കമ്പനിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്.

ഇന്റല്‍ കോര്‍പ്പ്, ക്വാല്‍കോം, ക്‌സിലിങ്ക്‌സ് ഐഎന്‍സി, ബ്രോഡ്‌കോം ഐഎന്‍സി തുടങ്ങിയ ചിപ്പ് നിര്‍മാതാക്കള്‍ സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കില്ല എന്ന നേരത്തെ അറിയിച്ചിരുന്നു. ഗൂഗിളും വാവെയും ആയിട്ടുള്ള ബന്ധം ഉപേക്ഷിച്ചു.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാക്കളായ ബ്രിട്ടനിലെ വോഡഫോണ്‍ വാവെയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് മേറ്റ് 20 എക്‌സ് ഇറക്കുമതി നിര്‍ത്തി. സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ ആപ്പിളിനു പിന്നാലെ രണ്ടാം സ്ഥാനത്താണ് വാവെയ്. സാംസങ്ങിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വാവെയ് രണ്ടാം സ്ഥാനം നേടിയത്.

Top