ശ്രീകൃഷ്ണ ജയന്തിക്ക് സവർക്കറുടെയും ​ഗോഡ്സെയുടെയും ബാനർ; പരാതി വന്നതോടെ നീക്കി

മംഗളൂരു: മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടെയും ഹിന്ദുമഹാസഭാ നേതാവായിരുന്ന വി ഡി സവർക്കറുടെയും ചിത്രങ്ങൾ പരാതിക്ക് പിന്നാലെ കർണാടകയിലെ സൂറത്ത്കല്ലിൽ നിന്ന് അധികൃതർ നീക്കം ചെയ്തു. ഹിന്ദു സംഘടനാ നേതാവാണ് ബാനർ സ്ഥാപിച്ചത്. ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ നേർന്ന് ഹിന്ദു മഹാസഭ നേതാവ് രാജേഷ് പവിത്രനാണ് ബാനർ സ്ഥാപിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരാതിയെ തുടർന്ന് മംഗളൂരു സിറ്റി കോർപ്പറേഷൻ കമ്മീഷണറുടെ ഉത്തരവിന് പിന്നാലെ അധികൃതർ ബാനർ നീക്കം ചെയ്തു.

Top