കണ്ണൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

കണ്ണൂര്‍: ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ മൂന്നര കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. ഇരിട്ടി സ്വദേശി അതുല്‍ ഫ്രാന്‍സിസ് ആണ് പിടിയിലായത്.എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്.

വിരാജ് പേട്ടയില്‍ നിന്നും ഇരിട്ടി, പുന്നാട്, ഉളിക്കല്‍ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

Top