banned notes for pm fund from unknown donor stumps vigilance

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചതിനു പിന്നാലെ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 23,500 രൂപയുടെ അസാധുനോട്ടുകള്‍.

മൗലാന അസാദ് മെഡിക്കല്‍ കോളജിലെ (എംഎഎംസി) ഡീന്‍ ദീപക് കെ. താംപെയ്ക്കാണ് നോട്ടുകള്‍ ലഭിച്ചത്. കിട്ടിയ തുക എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് അധികൃതര്‍.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് താംപെയ്ക്ക് ഒരു പായ്ക്കറ്റ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള പണമാണ് അകത്തുള്ളതെന്ന് പായ്ക്കറ്റിന് പുറത്ത് എഴുതിയിരുന്നു. രണ്ട് കവറുകളിലായി ആയിരത്തിന്റെ 11 നോട്ടുകളും ബാക്കി 500 ന്റെ നോട്ടുകളുമായിരുന്നു പൊതിയിലുണ്ടായിരുന്നത്. താംപെ പണം അടങ്ങിയ കവര്‍ വിജിലന്‍സിന് കൈമാറി.

കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിജിലന്‍സ് ധനകാര്യ വകുപ്പിനോട് ഉപദേശം തേടിയിരിക്കുകയാണ്.

കയ്യിലുണ്ടായിരുന്ന പണം മാറ്റിയെടുക്കാന്‍ സാധിക്കാതെ വന്ന ആരോ ആണ് ഈ ‘ദാനധര്‍മ’ത്തിന് പിന്നിലെന്നാണ് വിജിലന്‍സ് പറയുന്നു.

Top