വ്യാജ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ട്വിറ്റര്‍ റെഡിറ്റ് നിരോധിച്ചു

Twitter

നിരവധി വെബ് കമ്പനികള്‍ അവരുടെ സൈറ്റുകളില്‍ വ്യാജ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നു. ട്വിറ്ററും ഈ പാതയിലേയ്ക്ക് മാറിയിരിക്കുന്നു.

മെഷീന്‍ അല്‍ഗോരിതം ഉപയോഗിച്ച് സൃഷ്ടിച്ച് സെലിബ്രിറ്റികളുടെ വ്യാജ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതാണ് വിലക്കയിരിക്കുന്നത്. ഇതിനെ ‘deepfakes’ വീഡിയോകള്‍ എന്നും പറയുന്നു. ഇന്റനെറ്റില്‍ പെട്ടെന്നുതന്നെ ഇത്തരം വീഡിയോകള്‍ വൈറലാകാറുണ്ട്. ഫേയ്ക്ക് ആപ്പ് എന്ന പ്രോഗ്രാം ഉപയോഗിച്ചാണ് ഡീപ്പ്‌ഫേക്കുകള്‍ നിര്‍മ്മിക്കുന്നത്.

അനുമതി ഇല്ലാതെ പോണ്‍ വീഡിയോകള്‍ എടുക്കുന്ന ഏതൊരു വ്യക്തിയേയും വ്യാജമായി ചിത്രീകരിച്ചിട്ടുളള ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നുവെന്നാണ് ട്വിറ്ററിന്റെ ഔദ്യോഗിക അറിയിപ്പ്.

സോഷ്യല്‍ ആപ്ലിക്കേഷന്‍ ഡിക്വോര്‍ഡ്, ഹ്രസ്വ വീഡിയോ ഹോസ്റ്റിംഗ് കമ്പനി ജിഫൈ്വറ്റ്, അഡല്‍ട്ട് കണ്ടന്റ് വെബ്‌സൈറ്റ് പോണ്‍ ഹബ് എന്നിവയും ഇവരുടെ പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല വീഡിയോകള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു.

Top