ലോക്ക്ഡൗണില്‍ ആര്‍ബിഐ പ്രഖ്യാപിച്ച ഇളവുകള്‍ നല്‍കാതെ ബാങ്കുകള്‍

റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകള്‍ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നില്ലെന്ന് ആരോപണം. പലിശ ഈടാക്കുന്നതിലടക്കം ബാങ്ക് അതികൃതര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും പരാതി ഉയരുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

കൊളാട്രല്‍ സെക്യൂരിറ്റിയില്‍ അനുവദിച്ച ലോണുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഇളവുകളുടെയും ആനുകൂല്യങ്ങളുടെയും സൗകര്യം ഇടപാടുകാര്‍ക്ക് ലഭ്യമാകുന്നില്ല. മൊറട്ടോറിയം കാലയളവില്‍ അനുവദനീയമായ പലിശ നിരക്കിന് പകരം ബാങ്കുകള്‍ ഈടാക്കുന്നത് സാധാരണ പലിശ നിരക്കാണെന്നാണ് പ്രധാന ആരോപണം.

ലോക്ക് ഡൗണ്‍ മൂലം ബാങ്ക് ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്ക് റിപ്പോ റേറ്റിലൂടെ നല്‍കിയ കിഴിവുകളും ബാങ്ക് അധികൃതര്‍ നല്‍കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മൊറട്ടോറിയം ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാനുള്ള തന്ത്രങ്ങളാണ് ബാങ്കുകള്‍ പയറ്റുന്നതെന്നാണ് ആക്ഷേപം.

Top