രാജ്യത്തെ ബാങ്കുകള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. തുടര്‍ച്ചയായ മൂന്നു ദിവസം അവധിയായിരുന്ന ബാങ്കിങ് മേഖലയ്ക്ക് ചൊവ്വയും ബുധനും വീണ്ടും അവധിയാണ്.

25 ന് ക്രിസ്മസ് അവധിയും 26 ന് യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ സമരവുമാണ്. ബറോഡ, ദേന, വിജയ ബാങ്കുകളുടെ ലയനത്തിനെതിരെയാണ് പണിമുടക്ക്.

സേവന വേതന വ്യവസ്ഥകളിലെയും പെന്‍ഷനിലെയും അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയും സമരമായിരുന്നു. നാലാം ശനിയായ 22നും ഞായറാഴ്ചയായ 23 നും ബാങ്കുകള്‍ അവധിയിലായിരുന്നു.

Top