Banks will exchange old notes today, but only for senior citizens

ന്യൂഡല്‍ഹി: ഇന്ന് ബാങ്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കൊഴികെ പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ കൗണ്ടറില്‍ മാറ്റിനല്‍കില്ല. ഏതു ബാങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2,000 രൂപയുടെ പഴയ നോട്ട് മാറ്റിയെടുക്കാം.

സ്വന്തം അക്കൗണ്ടുള്ള ബാങ്കുകളില്‍ ഇടപാടുകാര്‍ക്ക് പഴയ നോട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. പതിവ് ഇടപാടുകള്‍ നടത്താം. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

താല്‍കാലികമായി മാറ്റിവെച്ച ജോലികള്‍ ബാങ്ക് ജീവനക്കാര്‍ക്ക് പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് ശനിയാഴ്ചത്തെ നോട്ടുമാറ്റം ഐ.ബി.എ പരിമിതപ്പെടുത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഈ ഞായറാഴ്ച ബാങ്കുകള്‍ക്ക് അവധിയായിരിക്കും. രാജ്യത്തെ വിവിധ ബാങ്കുകളുടെ അഭ്യര്‍ഥന പ്രകാരമാണ് നടപടിയെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐ.ബി.എ) മേധാവി രാജീവ് ഋഷി പറഞ്ഞു.

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബാങ്കുകളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ധനമന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Top