നാളെ മുതൽ നാല് ദിവസം ബാങ്ക് ഇല്ല; അടുത്ത ആഴ്ച കൂട്ട അവധി

കൊച്ചി: നാളെ മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. നാളത്തെ ബാങ്ക് അവധിയും ഞായറും കഴിഞ്ഞു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി ബാങ്കുകൾ പ്രവർത്തിക്കില്ല. പണിമുടക്കു കഴിഞ്ഞു 30, 31 തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കും.

ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളിൽ 3 സംഘടനകൾ പണിമുടക്കുന്നുണ്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലെ അംഘങ്ങളാണ്.

മാർച്ച് 30,31 ദിവസങ്ങള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും. അടുത്ത ആഴ്ച മൂന്നു ദിവസങ്ങളില്‍ മാത്രമാകും ബാങ്ക് പ്രവര്‍ത്തിക്കുക. ഏപ്രിൽ ഒന്നിനു വാർഷിക ക്ലോസിങ് ദിനമായതിനാൽ പ്രവർത്തിക്കില്ല. ഏപ്രിൽ 2നു പ്രവർത്തിക്കും.

Top