ഡോളറിനെതിരെ 69.12; രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍ എത്തി

മുംബൈ: രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയിലെത്തി. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തില്‍ ഡോളറിനെതിരെ 69.12 ആയാണ് മൂല്യത്തില്‍ തകര്‍ച്ച ഉണ്ടായിരിക്കുന്നത്.

ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ യുഎസ് ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. വ്യാഴാഴ്ചമാത്രം മൂല്യത്തില്‍ 43 പൈസയുടെ കുറവ് ഉണ്ടായിരുന്നു. ഇതിനുമുമ്പ് ജൂണ്‍ 28ന് രൂപയുടെ മൂല്യം 69.10 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ ഇടപെടലിനെതുടര്‍ന്ന് താമസിയാതെ മൂല്യം ഉയരുകയും ചെയ്തു.

Top