banks to use indelible ink to prevent multiple cash withdrawals

ന്യൂഡല്‍ഹി; ഇനി മുതല്‍ ബാങ്കുകളില്‍ അസാധുവായ നോട്ടുകള്‍ മാറാനായി എത്തുന്നവരുടെ കൈവിരലില്‍ മഷി പുരട്ടും. ബാങ്കുകളിലെ ക്യൂ അനന്തമായി നീളുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഒരേ ആളുകള്‍ പിന്നെയും പണം മാറ്റി വാങ്ങാന്‍ വരുന്നത് തടയാനാണ് ഈ നീക്കം. മഷി അടയാളം എന്നു മുതല്‍ തുടങ്ങുമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അടിയന്തരമായി തന്നെ ഇക്കാര്യവും തുടങ്ങുമെന്നാണ് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചിരിക്കുന്നത്.

അസാധുവായ നോട്ടുകള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ബിനാമികളെ ഉപയോഗിച്ച് കള്ളപ്പണക്കാര്‍ മാറ്റിവാങ്ങുന്നുവെന്ന് ശ്രദ്ധയില്‍പെട്ടതോടെയാണ് അടിയന്തര നടപടി.

ആരാധനാലയങ്ങള്‍ അവരുടെ നേര്‍ച്ചപണം ബാങ്കില്‍ നിക്ഷേപിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജന്‍ധന്‍ നിക്ഷേപങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

സ്വന്തം അക്കൗണ്ടുകളെക്കുറിച്ച് ധാരണ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top