വരുന്ന ഏഴ് ദിവസങ്ങളിൽ രാജ്യത്തെ വിവിധ നഗരങ്ങളിലെ ബാങ്കുകൾക്ക് അവധി

ദില്ലി : സെപ്‌റ്റംബർ അവസാനിക്കാൻ ഇനി 8 ദിവസം മാത്രമാണ് ശേഷിക്കുന്നത്. മാസാവസാനം ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാൻ ചെയ്തവകാരുണ്ടെങ്കിൽ ശ്രദ്ധിക്കുക, പല നഗരങ്ങളിൽ, വിവിധ അവസരങ്ങളിൽ വരുന്ന ആഴ്ചയിൽ ബാങ്കുകൾ അവധിയായിരിക്കും.

വരുന്ന ഏഴ് ദിവസങ്ങളിൽ രാജ്യത്തെ വിവിധ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞു കിടക്കും. എന്നാൽ എല്ലാ നഗരങ്ങളിലും ബാങ്കുകൾ അടഞ്ഞു കിടക്കില്ല. ഉദാഹരണത്തിന് ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ കേരളത്തിൽ ബാങ്കുകൾ അവധിയാണെങ്കിലും മറ്റ് നഗരങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും. ഇതുപോലെ തിരിച്ചും ആയിരിക്കും.

ബാങ്ക് ശാഖകൾ അടച്ചിട്ടിരിക്കുമെങ്കിലും, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ തടസമില്ലാതെ തുടരും. ഇടപാടുകൾ നടത്താനും ബാലൻസുകൾ പരിശോധിക്കാനും അത്യാവശ്യമായ ബാങ്കിംഗ് കാര്യങ്ങൾ നടത്താന് ഓൺലൈൻ ബാങ്കിംഗ് ഉപയോഗിക്കാം.

ബാങ്ക് അവധികൾ

സെപ്റ്റംബർ 22, 2023– ശ്രീ നാരായണ ഗുരു സമാധി ദിനമായതിനാൽ കൊച്ചി, പനാജി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

സെപ്റ്റംബർ 23, 2023– നാലാം ശനിയാഴ്ച, രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

സെപ്റ്റംബർ 24, 2023– ഞായർ, പ്രതിവാര അവധി, രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

സെപ്റ്റംബർ 25, 2023– ശ്രീമന്ത ശങ്കർദേവിന്റെ ജന്മദിനം പ്രമാണിച്ച് ഗുവാഹത്തിയിൽ ബാങ്ക് അവധി

സെപ്റ്റംബർ 27, 2023– നബി ദിനം ജമ്മു, കൊച്ചി, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

സെപ്റ്റംബർ 28, 2023– നബി ദിനം- അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഡെറാഡൂൺ, തെലങ്കാന, ഇംഫാൽ, കാൺപൂർ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, റായ്പൂർ, റാഞ്ചി എന്നിവിടങ്ങളിൽ ബാങ്ക് അവധി

സെപ്റ്റംബർ 29, 2023– നബി ദിനം- ഗാംഗ്‌ടോക്ക്, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

Top