ബാങ്കുകൾക്ക് നീണ്ട അവധി ; എടിഎമ്മുകളിൽ കൂടുതൽ പണം എത്തിക്കുന്നു

തിരുവനന്തപുരം: ബാങ്ക് അവധികൾ നാലു ദിവസം തുടർച്ചയായി വരുന്നതിനാൽ എടിഎമ്മുകൾ നിറയ്ക്കാൻ പ്രത്യേക നിർദേശം.

മഹാനവമി, വിജയദശമി, ഞായർ, ഗാന്ധി ജയന്തി എന്നിങ്ങനെ നാലു ദിവസമാണ് ബാങ്കുകൾക്ക് അവധി.

അവധികൾക്കു മുൻപേ നിറയ്ക്കുന്ന എടിഎമ്മുകളിൽ പണം തീർന്നാൽ അവധി ദിവസങ്ങളിലും നിറയ്ക്കും.

എടിഎം നിറയ്ക്കാൻ ബാങ്ക് ചെസ്റ്റുകളിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ശാഖകൾക്കകത്തും അതിനോടു ചേർന്നുമുള്ള എടിഎമ്മുകളിൽ അവധിക്കിടെ ഒരു ദിവസവും പണം നിറയ്ക്കും.

ഒരു എടിഎമ്മിൽ 40 ലക്ഷം രൂപയാണു നിറയ്ക്കാനാവുക.

പഴയ എസ്ബിടിയുടേതും ചേർത്ത് എസ്ബിഐക്ക് ഇപ്പോൾ 3000 എടിഎമ്മുകളാണു സംസ്ഥാനത്തുള്ളത്.

Top