ബാങ്കുകള്‍ക്ക് കിട്ടാനുള്ളത് 8 ലക്ഷം കോടി രൂപ ; ആര്‍ ബി ഐ ഇന്‍േറണല്‍ ഉപദേശക സമിതി റിപ്പോര്‍ട്ട്

rbi

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ക്ക് കിട്ടാനുള്ളത് 8 ലക്ഷം കോടി രൂപയെന്ന് ആര്‍ ബി ഐയിലെ ഇന്‍േറണല്‍ ഉപദേശക സമിതി റിപ്പോര്‍ട്ട്.

ആകെ കിട്ടാകടത്തിന്റെ 25 ശതമാനം വരുമിതെന്നാണ് സൂചന. 12 അക്കൗണ്ടുകളില്‍ നിന്നുമാണ് ഇത്രയധികം രൂപ കിട്ടാനുള്ളത്.

എന്നാല്‍ അക്കൗണ്ട് ഉടമകളുടെ പേരോ മറ്റ് വിവരങ്ങളോ സമിതി പുറത്തു വിട്ടിട്ടില്ല. ഇതില്‍ ആറ് ലക്ഷം കോടിയും കിട്ടാനുള്ളത് പൊതുമേഖല ബാങ്കുകള്‍ക്കാണ്.

ഇതിലെ എല്ലാ അക്കൗണ്ടുകളും ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്തത് 5,000 കോടിയോ അതില്‍ കൂടുതല്‍ തുകയോ ആണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

റിപ്പോര്‍ട്ടന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ കിട്ടാകടങ്ങള്‍ തിരിച്ച് പിടിക്കുന്നതിനായുള്ള നടപടികള്‍ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കുമെന്നാണ് സൂചന.

കിട്ടാകടമാണ് രാജ്യത്തെ ബാങ്കുകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഈയൊരു പശ്ചാത്തലത്തിലാണ് കിട്ടാകടങ്ങള്‍ക്കെതിരെ റിസര്‍വ് ബാങ്ക നടപടികള്‍ കര്‍ശനമാക്കുന്നത്.

ആര്‍ ബി ഐയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Top