പിഒഎസ് മെഷീനുകളുടെ എണ്ണംവര്‍ധിക്കുന്നത് ബാങ്കുകള്‍ക്ക് നഷ്ടമെന്ന് പഠനം

മുംബൈ : ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് ഇടപാട് നടത്താനുള്ള പോയിന്റ് ഓഫ് സെയില്‍ മെഷീനുകളുടെ (പി ഒ എസ്‌ മെഷീന്‍) എണ്ണം കൂടുന്നത് ബാങ്കുകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി പഠനം.

നോട്ട് നിരോധനത്തിനു ശേഷം, കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പിഒഎസ് മെഷീനുകള്‍ വ്യാപകമാക്കുന്നതിന് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

2016 മാര്‍ച്ചില്‍ 13.8 ലക്ഷം മെഷീന്‍ ഉണ്ടായിരുന്നത് ജൂലൈയില്‍ 28.4 ലക്ഷമാക്കുകയും ചെയ്തിരുന്നു.

2016 ഒക്ടോബറില്‍ 51900 കോടി രൂപയായിരുന്നു പിഒഎസ് വഴി നടന്ന കാര്‍ഡ് ഇടപാടെങ്കില്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ 68500 കോടിയായി ഇത് ഉയര്‍ന്നു.

എന്നാല്‍ കാര്‍ഡ് നല്‍കുന്ന ബാങ്കിന്റെ പി ഒ എസ് മെഷീന്‍ വഴിയല്ല ഇടപാടെങ്കില്‍ ബാങ്കുകള്‍ക്കു നഷ്ടം സംഭവിക്കുന്നു എന്നാണ് എസ്ബിഐ റിസര്‍ച് പറയുന്നത്.

ക്ലിയറിങ്, സെറ്റില്‍മെന്റ്, ടെര്‍മിനല്‍ മെയിന്റനന്‍സ് തുടങ്ങിയ ചെലവുകളൊക്കെ വഹിക്കേണ്ടത് പണം സ്വീകരിക്കുന്ന ബാങ്കുകളാണ്.

Top