ശനിയാഴ്ചകളില്‍ ബാങ്കുകള്‍ക്ക് അവധി; ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും

ല്ലാ ശനിയാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധി നല്‍കാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറില്‍ ഒപ്പിട്ടു. ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കുന്നതോടെ പ്രാബല്യത്തില്‍ വരും. നിലവില്‍ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് പ്രവര്‍ത്തി ദിവസം. പുതിയ ശുപാര്‍ശയ്ക്ക് അംഗീകാരം വരുന്നതോടെ പ്രവര്‍ത്തി ദിവസം തിങ്കള്‍ മുതല്‍ വെള്ളി വരെയാക്കാനാണ് സാധ്യത.

പ്രവര്‍ത്തി ദിവസം കുറയുന്നതോടെ പ്രവര്‍ത്തി സമയം വര്‍ധിപ്പിക്കും. 45 മിനിറ്റ് കൂടി അധികം പ്രവര്‍ത്തി സമയം വര്‍ധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17% കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബര്‍ 1 മുതല്‍ പ്രാബല്യത്തോടെ 5 വര്‍ഷത്തേക്കാണ് ശമ്പളവര്‍ധന. ക്ലറിക്കല്‍ ജീവനക്കാരുടെ അടിസ്ഥാനശമ്പളം തുടക്കത്തില്‍ 17,900 ആയിരുന്നത് 24,050 രൂപയാകും.

സര്‍വീസിന്റെ അവസാനമുള്ള അടിസ്ഥാനശമ്പളം 65,830 രൂപയില്‍നിന്ന് 93,960 രൂപ വരെയാകും. പ്യൂണ്‍, ബില്‍ കലക്ടര്‍ തുടങ്ങിയ സബോര്‍ഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്പളം 14,500 രൂപയില്‍നിന്ന് 19,500 രൂപയാക്കി. സര്‍വീസിന്റെ അവസാനമുള്ള അടിസ്ഥാനശമ്പളം 37,145 രൂപയില്‍നിന്ന് 52,610 രൂപയാകും.

Top