പൊതുമേഖല മേധാവികളുമായി നിര്‍മ്മല സീതാരാമന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും

Nirmala Sitharaman

ന്യൂഡല്‍ഹി : പൊതുമേഖല മേധാവികളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

നിഷ്‌ക്രിയ ആസ്തി, വാതില്‍പ്പടി ബാങ്കിങ്, ബാങ്കുകളുടെ ലയനം തുടങ്ങിയ വിഷയങ്ങളാണ് പൊതുമേഖല ബാങ്കുകളുടെ മേധാവികളുമായി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. യോഗത്തില്‍ ബാങ്കിങ് സെക്രട്ടറി രാജീവ് കുമാറും പങ്കെടുക്കുന്നുണ്ട്. നിഷ്‌ക്രിയ ആസ്തി ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ നടത്തുന്നത് സംബന്ധിച്ച നയങ്ങള്‍ ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗം ചര്‍ച്ചക്കെടുക്കും.

ആര്‍ബിഐ നിരക്ക് കുറച്ചതിന് ശേഷമുള്ള വായ്പകളുടെ പലിശയിളവും ഇന്ന് ചര്‍ച്ചയാകും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ ലയനവും ഉത്തേജനപാക്കേജുകളും പ്രഖ്യാപിക്കുന്നത്.

നാളെ ഗോവയില്‍ ജിഎസ്ടി കൌണ്‍സിലും ചേരുന്നുണ്ട്. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് തുടരുന്നതിനിടെ വാഹനങ്ങളുടെ ജിഎസ്ടി കുറക്കണമെന്ന ആവശ്യം പരിഗണിക്കുമോയെന്നതാണ് യോഗത്തെ ശ്രദ്ധേയമാക്കുന്നത്.

Top