Banking restrictions

2000 notes

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകുന്നതിലൂടെ പണം പിന്‍വലിക്കലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് സാധാരണ നിലയിലായിരിക്കുമെന്ന് സൂചനകള്‍.
പിന്‍വലിച്ച പണത്തിന്‍രെ 88 ശതമാനം ഫെബ്രുവരി അവസാനമാകുമ്പോഴേക്കും വിപണിയിലെത്തുമെന്നാണ് എസ്.ബി.ഐയുടെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.എ.ടി.എം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി ദിവസം 2,500ല്‍ നിന്നും 4,500 ആക്കി ഉയര്‍ത്തിയും പിന്നീട് 10,000 ആയും ഉയര്‍ത്തിയിരുന്നു.ഒരാഴ്ച അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 ആയി നിലനിര്‍ത്തിയിട്ടുണ്ട്.

Top