മുംബൈ: ബാങ്കിങ് സേവനങ്ങള്‍ സൗജന്യമാക്കാന്‍ കഴിയില്ലെന്നും നിരക്ക് അധികമാകാതിരിക്കാന്‍ ശ്രമിക്കാമെന്നും എസ്ബിഐ ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍ വ്യക്തമാക്കി. എല്ലാ വര്‍ഷവും ബാങ്ക് സര്‍വീസ് നിരക്കുകള്‍ പുന പരിശോധിക്കും. എങ്കിലും സര്‍വീസ് നിരക്കുകള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.
എസ്ബിഐയുടെ ഓഡിറ്റിംഗ് സംവിധാനങ്ങള്‍ ശക്തമാണ് അതുകൊണ്ടുതന്നെ ക്രമക്കേട് പെട്ടെന്ന് കണ്ടെത്താന്‍ എസ്ബിഐയില്‍ സംവിധാനമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വിവിധ വിഷയങ്ങളിലുള്ള നിലപാട് വ്യക്തമാക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്.