കൃഷിമന്ത്രിയ്ക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

തൊടുപുഴ: തൊടുപുഴയില്‍ ബാങ്കേഴ്‌സ് സമിതി യോഗത്തിന് എത്തിയ കൃഷിമന്ത്രി വി.എസ് സുനില്‍കമാറിന് നേര്‍ക്ക് കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്.

ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ തടയുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ തല ബാങ്കേഴ്സ് സമിതി യോഗം തൊടുപുഴയില്‍ ആരംഭിച്ചു.

Top