ശമ്പള വര്‍ദ്ധനവ്; ബാങ്ക് ജീവനക്കാരുടെ സമരം ഇന്ന് മുതല്‍

ബാങ്ക് ജീവനക്കാരുടെ രണ്ട് ദിവസത്തെ പണിമുടക്കിന് ഇന്ന് തുടക്കം. 2017 നവംബര്‍ മുതലുള്ള ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാണ് സമരം. ഓള്‍ ഇന്ത്യ ബാങ്ക് എംബ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

സമരം എ.ടി.എമ്മുകളിലേക്കുള്ള പണവിതരണത്തെ ബാധിച്ചേക്കും. എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ ആവശ്യമുള്ള പണം കൈയില്‍ കരുതാന്‍ അക്കൗണ്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികളുമായി വ്യാഴാഴ്ച ചര്‍ച്ച നടന്നെങ്കിലും സമവായം കണ്ടെത്താനായില്ല. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ കടുംപിടുത്തം തുടരുകയാണെന്നും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും യൂണിയനുകള്‍ അറിയിച്ചു. 20 ശതമാനം ശമ്പളവര്‍ദ്ധനയാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Top