Bank strike on july 12th and 13th

ന്യൂഡല്‍ഹി: ഈ മാസം 12 നും 13 നും ബാങ്ക് പണിമുടക്ക്. എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ 12നും പൊതുമേഖല ബാങ്കുകളിലെ ജീവനക്കാര്‍ 13 നും പണിമുടക്കും.
അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരെയാണ് സമരം. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എഐബിഒസി) എന്നിവയുടെ ആഭ്യമുഖ്യത്തിലാണ് പണിമുടക്ക്.

പണിമുടക്ക് നടക്കുന്നതിനാല്‍ ഈ ആഴ്ച രണ്ട് ദിവസം ബാങ്ക് ഇടപാടുകള്‍ തടസപ്പെട്ടേക്കും.

Top