ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു; ജനുവരി എട്ടിന് ബാങ്ക് ശാഖകള്‍ പ്രവര്‍ത്തില്ല

ന്യൂഡല്‍ഹി: ജനുവരി എട്ടിന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്.

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍(എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യുമാണ് പണമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പണിമുടക്കായതിനാല്‍ എട്ടിന് ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കാനിടയില്ലെന്നും എടിഎം സേവനവും തടസ്സപ്പെട്ടേക്കാമെന്നും അറിയിച്ചു. പക്ഷെ എന്‍ഇഎഫ്ടി, ഐഎംപിഎസ്, ആര്‍ജിടിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ തടസ്സമില്ലാതെ നടക്കുന്നതായിരിക്കും.

Top