ചെന്നൈയില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കൊള്ള; 20 കോടി കവര്‍ന്നു

ചെന്നൈ: ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച. 20 കോടി രൂപ മോഷ്ടാക്കൾ കവർന്നു. ബാങ്കിലെ സെക്യൂരിറ്റ് മയക്കുമരുന്ന് നൽകി മയക്കി കിടത്തിയായിരുന്നു മോഷണം. ജീവനക്കാരെ കവർച്ചക്കാർ കെട്ടിയിടുകയും ചെയ്തു.

ഫെഡ് ഗോൾഡ് ബാങ്ക് അരുമ്പാക്കം ശാഖയിൽ നിന്നാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ തന്നെ ജീവനക്കാരനാ മുരുകൻ എന്നയാളിന്റെ നേതൃത്വത്തിലാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top