bank reopening today;exchange money

banking

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് അടച്ച ബാങ്കുകള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ബാങ്കുകള്‍ ഇന്നു മുതല്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങും. എന്നാല്‍ എടിഎം കൗണ്ടറുകള്‍ നാളെ മുതലേ പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളു.

പ്രധാന വിവരങ്ങള്‍

•നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റോഫീസുകളിലും വ്യക്തമായ തിരിച്ചറിയല്‍ രേഖയുമായി ചെന്ന് ഇന്നുമുതല്‍ മാറിവാങ്ങാം.
•ബാങ്കുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും. സാധാരണപോലെ ഇടപാടുകള്‍ നടത്താം.
•ഒരുദിവസം ബാങ്കുവഴി മാറ്റിവാങ്ങാവുന്ന പരമാവധി തുക 4000 രൂപയായിരിക്കും. ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് പരിധിയില്ല.
•എടിഎമ്മുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. പുതിയ കറന്‍സികള്‍ ഇന്ന് എടിഎമ്മുകള്‍ വഴി ലഭിക്കില്ല.
•സഹകരണ ബാങ്കുകളില്‍ കറന്‍സികള്‍ മാറ്റിവാങ്ങാന്‍ ഇപ്പോള്‍ സൗകര്യമുണ്ടാകില്ല.
•ദേശീയ പാതയിലെ ടോള്‍ പിരിവ് വെള്ളിയാഴ്ച അര്‍ധരാത്രിവരെ ഒഴിവാക്കി.
•പാചക വിതരണ സ്ഥാപനങ്ങള്‍, മെട്രോ റെയില്‍വെ, കാറ്ററിങ്, മ്യൂസിയങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കും.
•മരുന്നുകടകളില്‍ ഡോക്ടറുടെ കുറിപ്പടിയോടുകൂടി എത്തിയാല്‍ പഴയ നോട്ടുകള്‍ സ്വീകരിക്കും.

Top