ഇന്ത്യ വിട്ട നീരവ് മോദിക്കെതിരെ നടപടികളുമായി ബാങ്ക് ഓഫ് ഇന്ത്യ

NEEERAVMODI

ന്യൂഡല്‍ഹി: വായ്പാകേസില്‍പെട്ട് ഇന്ത്യ വിട്ട നീരവ് മോദിക്കെതിരെ നടപടികളുമായി ബാങ്ക് ഓഫ് ഇന്ത്യ. നീരവ് വായ്പയായിയെടുത്ത 6.25 മില്യണ്‍ ഡോളര്‍ തിരികെ ലഭിക്കുന്നതിനായി ഹോങ്കോങ് കോടതിയിലാണ് ബാങ്ക് ഓഫ് ഇന്ത്യ കേസ് നല്‍കിയത്. നീരവ് മോദിക്കും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ട്, ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ തുടങ്ങിയ കമ്പനികള്‍ക്കുമെതിരായാണ് കേസ്.

പഞ്ചാബ് നാഷണല്‍ ബാങ്കിന് ശേഷം നീരവ് മോദിക്കെതിരെ കേസ് നല്‍കുന്ന രണ്ടാമത്തെ ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. നീരവ് മോദിയില്‍ നിന്ന് പണം തിരികെ ലഭിക്കുന്നതിനായി പി.എന്‍.ബിയും കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പി.എന്‍.ബി ബാങ്കില്‍ നിന്ന് നീരവ് മോദി ഏകദേശം 11,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

Top