രാജ്യത്ത് സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് അവധിയായിരിക്കുമെന്നും അത്യാവശ്യ ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എ.ടി.എം വഴിയുള്ള ഇടപാടുകള്‍ തടസപ്പെടില്ലെന്നും ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

സെപ്തംബര്‍ 1 ശനി- മിക്ക സംസ്ഥാനങ്ങളിലും ശനിയാഴ്ച ദിവസം അവധിയാണ്.

എന്നാല്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ രണ്ട്, നാല് ശനിയാഴ്ചകളിലാണ് അവധി

സെപ്തംബര്‍ 2 ഞായര്‍ – പൊതു അവധി

സെപ്തംബര്‍ 3 തിങ്കള്‍ – ശ്രീ കൃഷ്ണ ജയന്തി

സെപ്തംബര്‍ 4 ചൊവ്വ, 5 ബുധന്‍ – ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

തുടര്‍ന്ന് സെപ്തംബര്‍ 6,7 തീയതികളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അതിന് ശേഷം 8, 9 തീയതികളില്‍ വീണ്ടും അവധിയായിരിക്കും.

രണ്ടാം ശനി, ഞായര്‍ തുടങ്ങിയ പൊതുഅവധികള്‍ വരുന്നതിനാലാണ് ഇത്.

Top