വായ്പാ തട്ടിപ്പു കേസ്: വേണുഗോപാല്‍ ദൂതിനും ജാമ്യം

മുംബൈ: വായ്പാ തട്ടിപ്പു കേസില്‍ അറസ്റ്റിലായ വിഡിയോകോണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ വേണുഗോപാല്‍ ദൂതിന് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇതേ കേസില്‍ അറസ്റ്റിലായ ഐസിഐസിഐ മുന്‍ മേധാവി ചന്ദ കോചറിന് നേരത്തെ കോടതി ജാമ്യം നല്‍കിയിരുന്നു.

സിബിഐയുടെ എതിര്‍പ്പു തള്ളിയാണ്, ജസ്റ്റിസുമാരായ രേവതി മൊഹിതെ, പികെ ചവാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ധൂതിനു ജാമ്യം നല്‍കിയത്. ഒരു മാസം മുമ്പാണ് വേണുഗപോല്‍ ദൂതിനെ സിബിഐ അറസ്റ്റ് ചെയ്തത്.

സുപ്രീം കോടതിയെ സമീപിക്കുന്നതിനായി, ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും ഹൈക്കോടതി അനുവദിച്ചില്ല.

Top