ബാങ്ക് വായ്പ തട്ടിപ്പ് ; ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഉടമകള്‍ അറസ്റ്റില്‍

arrest

ജയ്പൂര്‍: ബാങ്ക് വായ്പ തട്ടിപ്പില്‍ ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഉടമകള്‍ അറസ്റ്റില്‍. കമ്പനി മേധാവി എസ്.എന്‍ ഭഗത്‌നഗര്‍, മക്കളായ അമിത്, സുമിത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സി.ബി.ഐയും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ രാജസ്ഥാനില്‍ നിന്ന് പിടികൂടിയത്. വിവിധ ബാങ്കുകളില്‍ നിന്ന് ഇവര്‍ 2,654 കോടി രുപയുടെ വായ്പ എടുത്ത ശേഷം തിരിച്ചടക്കാതിരിക്കുകയായിരുന്നു.

വൈദ്യൂതി കേബിളുകളും മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിച്ചു വില്‍പ്പന നടത്തുന്ന ഡയമണ്ട് പവര്‍ എന്ന കമ്പനി ഗുജറാത്തിലെ വഡോദര ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാഴ്ച മുന്‍പായിരുന്നു ഇവര്‍ക്കെതിരെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം പരാതി നല്‍കിയത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള 11 ബാങ്കുകളില്‍ നിന്നാണ് ഇവര്‍ വായ്പ എടുത്തിരുന്നത്.

Top