രാ​ജ്യ​ത്തെ ബാ​ങ്കിം​ഗ് മേ​ഖ​ല​ക​ളി​ലെ ത​ട്ടി​പ്പു​ക​ള്‍ 74 ശ​ത​മാ​നം വ​ര്‍​ധി​ച്ചെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ബാ​ങ്കിം​ഗ് മേ​ഖ​ല​ക​ളി​ലെ ത​ട്ടി​പ്പു​ക​ള്‍ 74 ശ​ത​മാ​നം വ​ര്‍​ധി​ച്ചെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക്.

2018–19 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ 6,801 തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. തട്ടിച്ചത് 71,542.93 കോടി രൂപ. 2017– 18 വർഷത്തിൽ 5,916 തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. തട്ടിയെടുത്തത് 41,167.04 കോടി രൂപയും. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ.

കഴിഞ്ഞ സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവുമധികം തട്ടിപ്പുകൾ നടന്നതായി റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ഈ കാലയളവിൽ പൊതുമേഖലാ ബാങ്കുകളിൽ 3,766 തട്ടിപ്പുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 64,509.43 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് കണക്കാക്കുന്നത്.

Top