‘ഒ.ടി.പി ഞാന്‍ തരില്ല’ ; ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

തിരുവനന്തപുരം: അതീവ സുരക്ഷ ആവശ്യമുള്ള ഇടപാടുകള്‍ക്ക് ലഭ്യമാകാറുള്ള ഒ.ടി.പി നമ്പര്‍ മറ്റൊരാളുമായി പങ്ക് വെയ്ക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കി കേരളാ പൊലീസ്. ഫെയ്‌സ് ബുക്കിലൂടെ ട്രോള്‍ മുഖേനയാണ് പണമിടപാടുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഒടിപി നമ്പര്‍ മറ്റ് വ്യക്തികള്‍ക്ക് നല്‍കരുതെന്ന മുന്നറിയിപ്പ് കേരളാ പൊലീസ് നല്‍കിയിരിക്കുന്നത്.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് കേരള പൊലീസിന്റെ ഈ നടപടി. ഉത്തരവാദിത്വപ്പെട്ട ആരും ഈ നമ്പര്‍ നിങ്ങളോട് ചോദിക്കില്ലെന്നും പോസ്റ്റില്‍ കേരള പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Top