ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഗുജറാത്ത് കമ്പനിയുടെ 1,122 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡല്‍ഹി: ഗുജറാത്തിലെ വഡോദര കേന്ദ്രമായ ഡയമണ്ട് പവ്വര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (ഡിപിഐഎല്‍) 2,654 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ കമ്പനിയുടെ 1,122 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടുകെട്ടി. വിന്‍ഡ് മില്‍, നിര്‍മാണത്തിലിരിക്കുന്ന ഹോട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ 11 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍നിന്നാണ് കമ്പനി 2,654 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ സ്ഥാപകന്‍ സുരേഷ് നരയ്ന്‍ ഭട്ട്‌നഗര്‍, മക്കളായ അമിത് സുരേഷ്, അഭുമിത് സുരേഷ് എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തിരിച്ചറിഞ്ഞിട്ടില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തട്ടിപ്പില്‍ ഉള്‍പ്പെട്ടതായി പ്രഥമ വിവര റിപ്പോര്‍ട്ട് പറയുന്നു. വൈദ്യുത കേബിളുകളും ഉപകരണങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണ് ഡിപിഐഎല്‍.

Top